കൊച്ചി: ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി ഒൻപതു വർഷം നീട്ടിയതിന്റെ ക്രെഡിറ്റ് പിണറായി സർക്കാരിനെന്ന് മുൻ തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് നിയമസഭ കക്ഷി നേതാവുമായ കെ ബാബു എം എൽ എ. പദ്ധതിയെ കടൽ കൊള്ള എന്ന് വിളിച്ചവരാണ് അതേ പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ഐക്യദാർഢ്യം അറിയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. ......
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. ......

കൊച്ചി: സമുദ്രോത്പന്ന വ്യവസായത്തിന് വികസന പദ്ധതി രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ശാസ്ത്രീയ രീതികൾ, ആധുനികവൽക്കരണം, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യ്ത വിദഗ്ദ്ധ സമ്മേളനം കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) നടന്നു.
ജൂൺ 12, 13 തിയ്യതികളിലായി വി.ഐ.എസ് ഗ്രൂപ്പ് മുംബൈയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിഷറീസ് ടെക് എക്സ്പോ 2025 ന്റെ മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്.
"മത്സ്യകൃഷി, മത്സ്യബന്ധന മേഖലയിലും, അന്താരാഷ്ട്ര വിപണനത്തിലും സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾ" എന്ന പ്രമേയത്തിൽ വിപണിയിലെ അസ്ഥിരത, മൂല്യവർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, അന്താരാഷ്ട്ര വ്യാപാര തടസ്സങ്ങൾ തുടങ്ങിയ ചർച്ചകൾ നടന്നു.
ചരിത്രപരമായി ഇന്ത്യയുടെ സമുദ്രവിഭവ കയറ്റുമതിയുടെ നാഡി കേന്ദ്രം കേരളമാണെങ്കിലും, മത്സ്യകൃഷിയിൽ വന്ന മാറ്റങ്ങൾ സ്വീകരിക്കുന്നതിൽ വന്ന കാലതാമസവും ചില അന്താരാഷ്ട്ര നയങ്ങളും സംസ്ഥാനത്തെ പിന്നോട്ട് നയിച്ചുവെന്ന് വിദഗ്ധർ അഭിപ്രിയപ്പെട്ടു.
“ സമുദ്രോത്പന്ന കയറ്റുമതിയുടെ തലസ്ഥാനമായിരുന്നു സംസ്ഥാനത്ത് ഇന്ന് പല സംസ്കരണ യൂണിറ്റുകളും നിശ്ചലാവസ്ഥയിലാണ്. ഈ അവസ്ഥ തടയാൻ ശാസ്ത്രീയ പരിഹാരങ്ങൾക്കൊപ്പം നയത്തിലും പൊതുധാരണയിലും തന്ത്രപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI) സെക്രട്ടറി ജനറൽ ഡോ. കെ. ......
മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസ് നേതാവ് ശശി തരൂരിനെയും വേദിയിലിരുത്തി ഇന്ത്യാ സഖ്യത്തെ മോദി കൊട്ടിയിട്ടും കൊള്ളാതെ പോയതിന്റെ അമർഷത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കൾ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ സഖ്യത്തെ വിമർശിച്ചത്. ......
കൊച്ചി: ഇന്ത്യൻ പ്രോസ്തോഡോണ്ടിക് സൊസൈറ്റി (ഐപിഎസ്) കേരള സംസ്ഥാന ഘടകത്തിൻ്റെ പത്താമത് സംസ്ഥാന സമ്മേളനം കൊച്ചി മെഴ്സി ഹോട്ടലിൽ ആരംഭിച്ചു.
നഷ്ടപ്പെട്ട പല്ലുകൾ, ബന്ധപ്പെട്ട ടിഷ്യുകൾ , അസ്ഥി എന്നിവയുടെ പുനസ്ഥാപനം, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ദന്ത ശാസ്ത്ര ശാഖയായ 'ടെ സംഘടനയാണിത്.
പ്രോസ്തോഡോണ്ടിക് പ്രാക്ടീസുമായി അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്. ......
കൊച്ചി: വിമത വൈദീകനെ കയ്യേറ്റം ചെയ്തതായി പറഞ്ഞ് അതിനെ അപലപിച്ച മെത്രാപ്പോലീത്തൻ വികാരി അവസരവാദ നിലപാട് എടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും തെറ്റ്കളെ ശരിയാക്കി പറയുന്നത് തീർത്തും അപലപനീയവുമാണെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആരോപിച്ചു.സഭ നിയമങ്ങൾ വൈദീകർക്കും, അൽമായർക്കും ഒരുപോലെ ബാധകമാണെന്ന് പറയുന്ന മെത്രാപ്പോലീത്തൻ വികാരി തൃപ്പൂണിത്തുറ പള്ളിയിൽ സഭ അനുകൂല അൽമായർക്ക് ഉണ്ടായ മർദ്ധനത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്തത് ആരെ പ്രീതിപ്പെടുത്തനാണ് എന്നാ കാര്യം മറനീക്കി പരസ്യപ്പെടുത്തണം.ഫ്രാൻസീസ് മാർപാപ്പ നിത്യതയിൽ ആയിരിക്കുന്ന സമയത്ത് വിനോദയാത്രക്കായി ചുറ്റാൻ പോയ വിമത വൈദികൻ, കന്യാസ്ത്രീകൾ, അൽമായർ ഉൾപ്പെടെ ഉള്ള വർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കാൻ മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയും ഇനിയെങ്കിലും തയ്യറാകണം. പരിശുദ്ധ പിതാവിനെ പരസ്യമായി അവഹേളിച്ച വിമത വൈദീകൻ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നടപടി പുനപരിശോധനക്ക് വിധേയമാക്കണം. ......
കൊച്ചി : കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് പ്രോഡക്റ്റ് ലോഞ്ച് ഉദ്ഘാടനം ചെയ്തു.......
കോഴിക്കോട്: ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കൊമേഴ്സിന്റെ (ഐടിസിസി) നേതൃത്വത്തിൽ കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോൺക്ലേവ് 5ന് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി.വ്യവസായികൾ, സംരംഭകർ, മാനേജ്മെന്റ് വിദ്യാർത്ഥികൾ, കുടുംബ വ്യവസായം മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നവർ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.ഉച്ചക്ക് 12 ന് 'ഗ്രാൻഡ് ഗോൾഡ് ആൻഡ് ഡയമണ്ട്' എന്ന പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നടക്കും.വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ആഗോള മനുഷ്യ സേവകൻ മോഹൻജി,മാനേജ്മെന്റ് ചിന്തകനും സംസ്ക്കാര വിദഗ്ധൻ സന്തോഷ് ബാബു,ബിസിനസ് തന്ത്രജ്ഞനും കോച്ചുമായ മധു ഭാസ്കരൻ,മെന്ററും ഗ്രോത്ത് സട്രാറ്റജിസ്റ്റ് വി.കെ. ......